സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തില്ല. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് കലോത്സവ ഉദ്ഘാടനച്ചടങ്ങിലേക്ക് എത്താന്‍ സാധിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ 58ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി എത്താത്തത് ഔദ്യോഗിക തിരക്ക് മൂലമാണ് എന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നല്‍കുന്ന വിശദീകരണം. ജനുവരി 6 മുതല്‍ 9വരെ തൃശൂരില്‍ വെച്ചാണ് ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം.ഉദ്ഘാടന ഘോഷയാത്ര ഇല്ലാതെയാണ് ഇത്തവണത്തെ കലോത്സവത്തിന് തിരിതെളിയുക. 24 വേദികളിലായി അയ്യായിരത്തോളം വിദ്യാര്‍ത്ഥി പ്രതിഭകളാണ് ഇത്തവണത്തെ സ്‌കൂള്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. അതിനിടെ വിജിലന്‍സ് നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ചില വിധി കര്‍ത്താക്കള്‍ കലോത്സവത്തില്‍ നിന്നും പിന്‍മാറിയിരുന്നു.